---
title: "ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് കുത്തനെ മറിഞ്ഞു ; മലയാളി യുവാവിന് ദാരുണാന്ത്യം "
english_title: "A private bus coming from Bangalore to Kerala overturned sharply; Tragic end for Malayali youth"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236838/A private bus coming from Bangalore to Kerala overturned sharply; Tragic end for Malayali youth"
published_at: "2024-09-20T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed523614fa4_IMG-20240920-WA0100.jpg"
keywords: []
---

# ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് കുത്തനെ മറിഞ്ഞു ; മലയാളി യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് കുത്തനെ മറിഞ്ഞു ; മലയാളി യുവാവിന് ദാരുണാന്ത്യം

## Article Content

ബംഗ്ളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് കുത്തനെ മറിഞ്ഞു ; മലയാളി യുവാവിന് ദാരുണാന്ത്യം

ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി അമൽ ഫ്രാങ്ക്ലിൻ(22) ആണ് മരിച്ചത്.

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ് കെ എസ് ട്രാവൽസിന്റെ എ സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. അർദ്ധരാത്രി 12.45  ഓടെയാണ് സ്വകാര്യബസ് അപകടത്തിൽപ്പെട്ടത്.

നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236838/A private bus coming from Bangalore to Kerala overturned sharply; Tragic end for Malayali youth)